തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 274 പേര്‍ക്കും, മലപ്പുറത്ത് 167 പേര്‍ക്കും, കാസര്‍കോട് 128 പേര്‍ക്കും, എണറാകുളത്ത് 120 പേര്‍ക്കും, ആലപ്പുഴയില്‍ 108 പേര്‍ക്കും, തൃശ്ശൂരില്‍ 86 പേര്‍ക്കും, കണ്ണൂരില്‍ 61 പേര്‍ക്കും, കോട്ടയത്ത് 51 പേര്‍ക്കും, കോഴിക്കോട് , ഇടുക്കി എന്നീ ജില്ലകളില്‍ 39 പേര്‍ക്കും, പത്തനംതിട്ടയില്‍ 37 പേര്‍ക്കും, കൊല്ലത്ത് 30 പേര്‍ക്കും. വയനാട് 14 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 971 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇതര സംസ്ഥാനത്തു നിന്നും എത്തിയ 125 പേര്‍ക്കും വിദേശത്തു നിന്നു വന്ന 66 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തെ രോഗബാധിതരില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നത്. അതേ സമയം 1234 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35, തൃശ്ശൂർ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂർ 53, കാസർകോട് 105 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആകെ 1,47,074 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 11,167 പേര് ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25, 069 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.