കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര് കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 56 പേര് ഫറോക്ക് എഫ്.എല്‍.ടി.സി യിലും 176 പേര് എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 97 പേര് എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.യിലും 57 പേര് മണിയൂര്‍ എഫ്.എല്‍.ടി. യിലും 20 പേര് വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേര് മലപ്പുറത്തും, 2 പേര് കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 3 കോട്ടയം സ്വദേശികളും 18 വയനാട് സ്വദേശികളും, 34 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 4 കാസര്‍കോട് സ്വദേശികളും, 2 കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും, 5 കണ്ണൂര്‍ സ്വദേശികളും, 6 പാലക്കാട് സ്വദേശികളും ജില്ലയില്‍ ചികിത്സയിലുണ്ട്.