ചെന്നൈ : അയോദ്ധ്യയിലെ രാമക്ഷേത്ര പുന്നിര്മ്മാണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പുകഴ്ത്തിയ ഡിഎംകെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിഎംകെ എംഎല്‍എ കുകു സെല്‍വത്തെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് . കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കുകു സെല്‍വത്തെ പുറത്താക്കിയ വിവരം ഡിഎംകെ നേതാവ് സ്റ്റാലിന് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കുകു സെല്‍വം പാര്‍ട്ടിയുടെ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി കുകു സെല്‍വത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയാണെന്ന് ഡിഎംകെയുടെ പ്രസ്താവനയില്‍ പറയുന്നു.
സസ്പെന്‍ഡ് ചെയ്തതിന് പുറമേ വഹിച്ചിരുന്ന പദവികളില്‍ നിന്ന് കുകു സെല്‍വത്തെ പുറത്താക്കിയിട്ടുണ്ട്. ഇത് കൂടാതെ കുകു സെല്‍വത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സ്വന്തം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ കാണാനാണ് കു കു സെല്‍വം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. പീയുഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാമേശ്വരത്തെ വികസനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെയാണ് കുകു സെല്‍വം പ്രധാനമന്ത്രിയുടെ നേതൃപാടവത്തെയും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും പ്രകീര്‍ത്തിച്ചത്.