മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതാണ് കൂടുതല്‍ ആശങ്കക്ക് വഴിയൊരുക്കുന്നത്. പതിനായിരത്തിലധികം പോലീസുകാര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് മാത്രം 1,026 പോലീസുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 107 പോലീസുകാരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നിരിക്കുകയാണ്. 4,57,956 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 1,42,458 പേരാണ് ചികിത്സയിലുള്ളത്. 2,99,356 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 16,142 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചത്.