മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തം. നിലമ്പൂർ ആഢ്യൻപാറയിലും പാതാറിലും ഉരുൾപൊട്ടി. തമിഴ്നാട്ന്റെ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും കൈവഴിയായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. അതിനാൽ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പു നൽകി.