മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്മേനേജര് ദിഷ സാലിയന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരിക്കുകളും കൂടി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.
ജൂണ്‍ 9ന് മുംബൈയിലെ തന്റെ പ്രതിശ്രുത വരന്റെ ഫ്ലാറ്റിലെ 14ാം നിലയില്‍ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ജൂണ്‍ 11നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം വൈകിയതും ഏറെ വിവാദമായിരുന്നു. കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് സംഭവിച്ച സാരമായ പരിക്കുകള്‍ കൂടാതെ ചില അസ്വാഭാവിക പരിക്കുകളുമുണ്ടായിരുന്നുവെന്നാണ് ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദിഷ മരണപ്പെട്ട് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സുശാന്തിന്റെയും മരണം. സുശാന്തിന്റെ മരണവും ദിഷയുടേതും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.