യുഎഇയിൽ തുടർച്ചയായി നാല് ദിവസം കോറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. ബുധനാഴ്ച കൊറോണ ബാധിച്ച് രണ്ട് പേർ മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 254 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അൻപതിനായിരത്തോളം പേരെ പരിശോധിച്ചപ്പോളാണ് രോഗബാധയുള്ള 254 പേരെ കണ്ടെത്തിയത്.295 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് അകെ 61,606 പേരാണ് രോഗബാധിതരായത്.ഇതിൽ 55,385 പേർ രോഗമുക്തി നേടി.നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 5,868 മാത്രമാണ്. പരിശോധനകൾ വൻതോതിൽ വർധിപ്പിച്ചതാണ് രോഗികൾ രോഗികൾ കുറയാൻ കാരണമായതെന്നാണ് കരുതുന്നത്.അതേസമയം യു.എ.ഇ.യിൽ രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു .
എന്നാൽ ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികൾ മുഖാവരണം ധരിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.കോറോണയിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവർ വൈറസ് വാഹകരാകാം. മറ്റുള്ളവർക്ക് അതെളുപ്പത്തിൽ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറക്കുമെന്ന് അധികൃതർ അറിയച്ചു.