റിയാദ് : സൗദി അറേബ്യയിൽ അസുഖം ഭേദമായവരുടെ എണ്ണം 245314 എത്തിയതോടൊപ്പം മരണസംഖ്യ 3020 കടന്നതായി ആരോഗമന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. 36 രോഗികൾ കൂടി മരിച്ചതോടെ ആണ് രാജ്യത്തെ മരണ നിരക്കിൽ വർധനവ് രേഖപ്പെടുത്തിയത്.
പുതുതായി 1389 കൊറോണ വൈറസ് കേസുകൾ കൂടിപ്രഖ്യാപിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 282824 ആയി. ഇതിൽ 34490 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 1991 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
റിയാദിൽ 109, മക്കയിൽ 106, ഖാമിസ് മുഷൈത്തിൽ 90 ഇങ്ങനെയാണ് പുതുതായി ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ച പ്രധാന പ്രദേശങ്ങൾ.