ദോഹ. വന്ദേഭാരത് മിഷന് അഞ്ചാംഘട്ടത്തില്‍ ആഗസ്റ്റ് 7(വെള്ളി) മുതല്‍ 13(വ്യാഴം) വരെ നടത്തുന്ന ഇന്‍ഡിഗോ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇതില്‍ കേരളത്തിലേക്കുള്ള നാലു സര്‍വീസുകളും ഉള്‍പ്പെടുന്നു. ആഗസ്റ്റ് 7ന് കൊച്ചി, പത്തിന് കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.goindigo.in എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം യാത്രക്കാര്‍. മതിയായ യാത്രക്കാരില്ലാത്തതിനാല്‍ കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു.