ദോഹ.ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 267 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 1,11,805 ആയി. മുന്‍ദിവസങ്ങളേക്കാള്‍ ഇന്നു പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ട്. എന്നാല്‍ രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുള്ളതിനാല്‍ ആകെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 285 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,08,539 ആയി. 24 മണിക്കൂറിനിടെ 2,931 പേരെ പരിശോധനാ വിധേയമാക്കി. 5,08,079 പരിശോധനകള്‍ ആണ് ഖത്തര്‍ ഇതുവരെ നടത്തിയത്. നിലവില്‍ രോഗികളായുള്ളത് 3,088 പേരാണ്. ഇതില്‍ 389 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 75 പേര് ഐസിയുവിലാണ്. ഇന്നു 63 വയസുകാരനായ ഒരു രോഗി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 178 ആയി.