കുവൈറ്റ് സിറ്റി : കുട്ടികളുടെ താമസ രേഖ മാതാവിന്റെ സ്പോൺസർ ഷിപ്പിലേക്ക് മാറ്റുന്നതിനു നിരോധനം ഏർപ്പെടുത്തി. സ്പോൺസറായ പിതാവ് രാജ്യം വിട്ടുപോകുകയോ, നാട്ടിലായിരിക്കെ താമസ രേഖ അവസാനിക്കുകയോ അല്ലെങ്കിൽ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ താമസ രേഖ മാതാവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ അനുമതി നൽകിയിരുന്നു. ഇത്തരത്തിലുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കരുതെന്ന് രാജ്യത്തെ ആറു താമസാനുമതി കാര്യ വിഭാഗത്തിനും നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിന പത്രം റിപ്പോർട്ട് ചെയ്തു.
പുതിയ തീരുമാനത്തിൽ നിന്ന് 3 വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപികമാർ , ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന വനിതകളായ മേഡിക്കൽ ,നഴ്സിംഗ് ജീവനക്കാർ,ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റകൃത്യ തെളിവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡൊക്ടർ മാർ എന്നിവരാണു പുതിയ തീരുമാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ. അതേ പോലെ കൊറോണ വൈറസ് വ്യാപനത്തിനു തൊട്ടു മുമ്പ് സന്ദർശ്ശക വിസയിൽ രാജ്യത്ത് എത്തിയ കുട്ടികളുടെ താമസ രേഖ കുടുംബ വിസയിലേക്ക് മാറ്റുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മന്ത്രാലയം നിശ്ചയിച്ച മാനദണ്ഠങ്ങൾക്ക് അനുശൃതമായി ഇത് അനുവദിച്ചിരുന്നു. രാജ്യത്ത് വിദേശികളുടെ ജന സംഖ്യാ പുന ക്രമീകരണ പദ്ധതിയുടെ ഭാഗമായാണു നടപടി. പിതാവ് രാജ്യത്തെ
താമസവിസയിൽ ഉണ്ടായിരിക്കെ മാതാവിനു കുട്ടികളെ സ്പോൺസർ ചെയ്യാൻ നിലവിൽ അനുമതി ഇല്ല. എന്നാൽ പിതാവ് രാജ്യത്തെ താമസക്കാരൻ അല്ലാതായി മാറുന്ന സാഹചര്യത്തിൽ മാതാവിനു കുട്ടികളെ സ്പോൺസർ ചെയ്യാൻ അനൂവദിച്ചിരുന്നു.ഈ സൗകര്യമാണു ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
Comments