ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് പാകിസ്താനില്‍ നിന്നും ഭീകരര്‍ ഡ്രോണുകള്‍ വഴി ആയുധം കടത്താന്‍ ശ്രമിക്കുന്നതായി കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നതിനാലാണ് പാകിസ്താനില്‍ നിന്നും ആയുധങ്ങള്‍ ഡ്രോണുകള്‍ വഴി ഇന്ത്യയിലേക്കെത്തിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുപ്വാര, ഹീര നഗര്‍, കത്വ, രജൗരി ജില്ലകളില്‍ നിന്നും ആയുധങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയില്‍ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂണിലും നിയന്ത്രണ രേഖയിലെത്തിയ പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു. ഹിരാനഗറിലെ റാത്തുവ ഗ്രാമത്തിലാണ് സൈന്യം ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയത്. അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കാനുള്ള പാകിസ്താന്റെ ലക്ഷ്യമാണ് ഇതുവഴി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ വന്നു പോകുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments