മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറിയത്. അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസില്‍ റിയ ചക്രബര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.
റിയയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും സുശാന്തിന്റെ പണം കാണാതായത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മരണശേഷം സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏകദേശം 42 കോടിയിലധികം പണം സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വകമാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Comments