അബുദാബിയിൽ ഈ വർഷം ആദ്യ പകുതിയിൽ 13759 നിയമ ലംഘനങ്ങളാണ് മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതിനു രേഖപെടുത്തിയതെന്നു പോലീസ് വ്യക്തമാക്കി. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തത് അപകടങ്ങളുണ്ടാക്കും. മതിയായ അകലം പാലികാതെ വാഹനം ഓടിച്ചാല്‍ മുന്നിലെ വാഹനം അപ്രതീക്ഷിതമായി നിര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ വാഹനം നിയന്ത്രിക്കാനും സമയബന്ധിതമായി നിർത്താനും കഴിയില്ല. ഇതുമൂലം പിന്നില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചു വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് പോലീസ് വ്യകത്മാക്കി. ചില ഡ്രൈവർമാർ തങ്ങളുടെ മുന്നിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളരെ അടുത്ത് ഡ്രൈവ് ചെയ്യുകയും വഴി മാറാനായി നിരന്തരം ലൈറ്റ് ഹോണ്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പെരുമാറ്റം മുന്നില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ മാറാനും ഗുരുതരമായ ട്രാഫിക് അപകടങ്ങളിലേക്ക് നയിക്കാനും ഇടയാക്കും. മതിയായ അകലം പാലിക്കാത്തവർക്ക് 400 ദിർഹവും 4 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.റോഡുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടാതെ നിയമ ലംഘനം കണ്ടെത്താന്‍ നൂതന ക്യാമറകളും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Comments