ദോഹ.ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 287 പേര്‍ക്ക്. മുന്‍ദിവസത്തേക്കാള്‍ 20 പേര് കൂടുതല്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 1,12,082 ആയി. 24 മണിക്കൂറിനിടെ 292 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,08,831 ആയി. 5,11,000 പരിശോധനകള്‍ ആണ് ഖത്തര്‍ ഇതുവരെ നടത്തിയത്. നിലവില്‍ രോഗികളായുള്ളത് 3,083 പേരാണ്. ഇതില്‍ 394 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 77 പേര് ഐസിയുവിലാണ്.
Comments