റിയാദ് : സൗദി അറേബ്യയിൽ കൊറോണ വ്യാപനം 12% കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ്
അൽ-അബ്ദുൾ അലി അറിയിച്ചു. 1402 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ
കേസുകളുടെ എണ്ണം 284226 കടന്നു. ഇവയിൽ 34082 കേസുകൾ മാത്രം ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1992 കേസുകൾ ഗുരുതരമായി തുടരുന്നു. പുതുതായി 1775 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ പൂർണ്ണമായും സുഖം പ്രാപിച്ചവർ 247089ൽ എത്തി. 35 മരണങ്ങൾ ആണ് പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ
രാജ്യത്തെ ആകെ മരണസംഖ്യ 3055 ആയി.
Comments