ന്യൂയോര്‍ക്ക്: വാവേ കമ്പനിയ്ക്കെതിരെ നടപടി എടുത്തതിന്റെ പ്രതികാരവുമായി കമ്യൂണിസ്റ്റ് ചൈന. തടവിലാക്കിയ കനേഡിയന്‍ പൗരനെ മയക്കുമരുന്ന് നിരോധന നിയമം പ്രകാരമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ചൈനീസ് വിദേശകാര്യവക്താവാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. മയക്കുമരുന്നു ഉല്‍പ്പാദിപ്പിച്ചതിന്റെ പേരില്‍ തടവില്‍ കഴിഞ്ഞ കനേഡിയന്‍ പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കാനഡ വാവേ മൊബൈല്‍ കമ്പനി ഉടമയുടെ മകളെ ജയിലിട്ടതിന്റെ പ്രതികാരമാണ് ചൈന നടത്തുന്നതെന്ന് കാനഡ അറിയിച്ചു. കടുത്ത ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നതായി ഫെഡറല്‍ ഭരണകൂടം പറഞ്ഞു.
ചൈനയിലെ ഗാംഗ്ഷൂ മുന്‍സിപ്പല്‍ ഇന്റര്‍മീഡിയറ്റ് കോടതിയാണ് സൂ വീഹോംഗെന്ന കനേഡിയന്‍ പൗരന്റെ വധശിക്ഷ വിധിച്ചത്. സൂവും സുഹൃത്തായ വെന്നും 2016ലാണ് പിടിക്കപ്പെട്ടത്. കീറ്റാമിന്‍ എന്ന മയക്കുമരുന്ന് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പിടികൂടിയത്. ചൈനീസ് പൗരനായ വെന്നിന് ജീവപര്യന്തം ശിക്ഷയാണ് നല്കി യിരിക്കുന്നത്.
കനേഡിയന്‍ പൗരന്മാരായ മൂന്നാമത്തെയാളെയാണ് ചൈന ഒരു വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. വാവേ ഉദ്യോഗസ്ഥനായിരുന്ന മെഗ് വാന്ഷൂവിനെയാണ് കാനഡ തടവിലാക്കിയത്. വാവേ മൊബൈല്‍ കമ്പനിയുടെ സ്ഥാപകന്റെ മകളാണ് മെംങ്. ഇറാന് വേണ്ടി അമേരിക്കയുടെ രഹസ്യങ്ങള്‍ കൈമാറിയതിന്റെ പേരില്‍ മെഗിനെ ചോദ്യംചെയ്യാന്‍ കൈമാറണമെന്ന് കാനഡയോട് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. മെംങിന്റെ അറസ്റ്റ് ബീജിംഗിന്റെ ചാരപ്രവര്‍ത്തനം സ്ഥിരീകരിക്കുന്ന സംഭവമായി മാറിയതാണ് പ്രകോപനത്തിന് കാരണമായത്.
Comments