കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിങ്ങുകളിലെല്ലാം ബിഷപ്പ് കോടതിയില്‍ ഹാജരാകണം. കുറ്റപത്രം വായിച്ച് കേള്‍ക്കുന്ന 13ാം തിയതി വരെ കേരളം വിടാന്‍ പാടില്ല.പഴയ ജാമ്യക്കാരെ നിരാകരിച്ച കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് വീണ്ടും ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്.
കൊറോണ ബാധിതനാണെന്നയിരുന്നു ബിഷപ്പിന്റെ മുന്‍ വാദം. എന്നാല്‍ ബിഷപ്പിന് കൊറോണയില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അത് സംബന്ധിച്ചുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Comments