ഇടുക്കി:രാജമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മണ്ണിനടയില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം 56 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
രാജമല പൊന്മുടിയിലാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്.അഗ്നിശമന സേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സേവാഭാരതിയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട് . എന്‍ഡിആര്‍എഫിന്റെ സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. ഇടമലക്കുടിലേക്കു പോകുന്ന വഴിയാണ് രാജമല. ഇവിടെയുള്ള നാല് എസ്റ്റേറ്റ് ലയങ്ങളുടെ മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ അപകടമുണ്ടായ വിവരം വളരെ വൈകിയാണ് പുറം ലോകമറിഞ്ഞത്.
Comments