മുംബൈ: കിസാന്‍ സ്പെഷ്യല്‍ പാഴ്സല്‍ ട്രെയിന്‍ സര്‍വ്വീസിന് തുടക്കം കുറിച്ചു. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. നാസിക്കിലെ ദിയോലലിയില് നിന്നും ബിഹാറിലെ ദാനാപൂര്‍ വരെയുള്ള സര്‍വ്വീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കിസാന്‍ റെയില്‍ പദ്ധതി. കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കിസാന്‍ റെയില്‍ സര്‍വീസുകള്‍ സഹായകമാകുമെന്ന് നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ രാജ്യത്തുടനീളം ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 96 റൂട്ടുകളില്‍ 4,610 ട്രെയിനുകള്‍ ഓടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിയോലലിയില് നിന്ന് വെള്ളിയാഴ്ച്ച രാവിലെ 11 ന് പുറപ്പെടുന്ന ട്രെയിന്‍ 1,519 കിലോമീറ്റര്‍ പിന്നിട്ട് പിറ്റേ ദിവസം വൈകുന്നേരം 6.45 ന് ദാനാപൂരിലെത്തും. ദാനാപുരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ദിയോലിയില്‍ തിങ്കളാഴ്ച രാവിലെ 7.45ന് എത്തിച്ചേരും. ട്രെയിന്‍ കുറഞ്ഞത് 14 സ്റ്റോപ്പുകളുണ്ടാകും.
Comments