ന്യൂഡല്‍ഹി: ഖലാസി തസ്തികയിലേക്കുള്ള നിയമനം നിര്‍ത്തലാക്കി ഇന്ത്യന്‍ റെയില്‍വെ. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളില്‍ സഹായത്തിനായി നിയമിക്കുന്നവരാണ് ഖലാസി അഥവാ ബംഗ്ലാവ് പ്യൂണ്‍. ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലവിലുള്ള ഖലാസി തസ്തികയിലേക്കുള്ള നിയമനം നിര്‍ത്തലാക്കി റെയില്‍വെ ഉത്തരവ് പുറത്തിറക്കി.
ഖലാസി തസ്തികയുടെ കാര്യം പുനപരിശോധിച്ച് വരികയാണെന്നും അതിനാല്‍ ഈ തസ്തികയിലേക്കുള്ള പുതിയ നിയമനങ്ങള്‍ നടത്താനാകില്ലെന്നും കഴിഞ്ഞ പുറത്തിറക്കിയ ഉത്തരവില്‍ റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കുന്നു. 2020 ജൂലായ് 1 മുതല്‍ നടത്തിയ എല്ലാ ഖലാസി നിയമനങ്ങളും പുനപരിശോധിക്കും. ഇത് സംബന്ധിച്ച തീരുമാനം ബോര്‍ഡ് സ്വീകരിക്കുമെന്നും റെയില്‍വേയുടെ എല്ലാ മേഖലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments