ന്യൂഡല്‍ഹി: ഇടുക്കി രാജമലയില്‍ മണ്ണിടിച്ചിലിലുണ്ടായ ദുരന്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലുണ്ടായ ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രി രാജമലയിലുണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ചത്.
‘ഇടുക്കിയിലെ രാജമലയില്‍ മണ്ണിടിച്ചിലിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്കായി എന്‍ഡിആര്‍എഫും ഭരണകൂടവും കര്‍മ്മനിരതരാണ്’.
Ex-gratia of Rs. 2 lakh each from PMNRF would be given to the next of kin of those who have lost their lives due to a landslide in Rajamalai, Idukki. Rs. 50,000 each would be given to those injured due to the landslide.
— PMO India (@PMOIndia) August 7, 2020
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.
Comments