ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. പൂഞ്ച് ജില്ലയിലെ ഷഷിസ്തര് വനത്തിനുള്ളിലുള്ള ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. സംഭവ സ്ഥലത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏകെ 47, മാഗസിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്.
ഭീകരരുടെ ഒളിത്താവളത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തെരച്ചില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്.
Comments