ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ കുപ്വാര ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. താംഗ്ധര്‍ സെക്ടറിലാണ് പാക് സൈന്യം വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ പാകിസ്താന് പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പൂഞ്ച്, ഹാജിപിര്‍, രാഖ ചിക്രി, ചാമ്പ സെക്ടറുകളിലെല്ലാം കഴിഞ്ഞ ദിവസം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിരുന്നു. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുമാണ് പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുന്നത്.
Comments