ന്യൂഡല്‍ഹി: ഇടുക്കി രാജമലയിലുണ്ടായ ദുരന്തത്തില്‍ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
എന്‍ഡിആര്‍എഫ് ഡിജിയുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയോടെ രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ 16 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 12 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയും നിരവധിയാളുകള്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments