ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ദുബായില്‍ നിന്നും കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7.45 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു.
അപകടത്തില്‍ പൈലറ്റ് അടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരിച്ചവരുടെ എണ്ണം 6 ആയി എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പൈലറ്റും സഹ പൈലറ്റും മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
190 യാത്രക്കാരാണ് അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.
Comments