കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനപകടത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റിനെ. പൈലറ്റായി മുപ്പത് വര്‍ഷത്തിലധികം കാലത്തെ സേവന പരിചയമുള്ള ദീപക്ക് വസന്ത് സാഠേയും സഹപൈലറ്റ് അഖിലേഷും ഉള്‍പ്പെടെ 16 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്.
എയര്‍ഫോഴ്സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേരാണ് ദീപക്ക് വസന്ത് സാഠേ. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സില്‍ പ്രസിഡന്റില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഓണറോടെ ടോപ്പറായി കോംബാറ്റ് എയര്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് ദീപക്ക് വസന്ത് സാഠെ. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സുദീര്‍ഘ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോട്ടിക്സ് ലിമിറ്റഡില്‍ ടെസ്റ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
വിവിധ വിമാനങ്ങള്‍ പറത്തി പരിചയമുള്ള അദ്ദേഹം പലതവണ മോശപ്പെട്ട കാലാവസ്ഥകളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വിമാനാപകടവും അദ്ദേഹത്തിന്റെ മരണവും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.
Comments