കോഴിക്കോട് : വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടും. കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ ഇവിടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദ വിമാനം നെടുമ്പാശ്ശേരിയിലിറക്കി. സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.
Comments