ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനാപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങള്‍. സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരാണ് അപകടത്തില്‍ ദു:ഖമറിയിച്ചത്. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് താരങ്ങള്‍ ദു:ഖം രേഖപ്പെടുത്തിയത്.
കരിപ്പൂരില്‍ വിമാനം തെന്നിയുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ദാരുണ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു- സച്ചിന് ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്പ്പെട്ടവര്ക്കായി പ്രാര്‍ത്ഥിക്കുന്നതായി വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു എന്നും വിരാട് ട്വീറ്റ് ചെയ്തു.
കരിപ്പൂരിലെ വിമാനപകടത്തിന്റെ വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.
Comments