കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരണ മടഞ്ഞവരുടെ എണ്ണം 18 ആയി. 171 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.
മലപ്പുറത്ത് 42 പേര് ചികിത്സയിലുണ്ട്. 3 പേരുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ വച്ച് 5 യാത്രക്കാര്‍ മരിച്ചതായാണ് വിവരം. മിംസില്‍ 49പേരെ പ്രവേശിപ്പിച്ചതില്‍ 4 പേര് മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരില്‍ 22 പേര് കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലാണുള്ളത്. 28 പേര് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 2 പേര് മരിച്ചുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
11 പേരുടെ പോസ്റ്റ്മാര്‍ട്ടം രാവിലെ നടത്തും. കൊറോണ പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റ്മാര്‍ട്ടം നടത്തുക.
Comments