ആലപ്പുഴ : സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. ആലപ്പുഴ സ്വദേശി വട്ടയാല്‍ സ്വദേശി ചന്ദ്രനാണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.
ആലപ്പുഴ കൂടാതെ കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖാദര്‍ കുട്ടി, കോഴിക്കോട് ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണന് എന്നിവര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്ന ഖാദര്‍ കുട്ടിയെ ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രോഗിയെ കൊറോണ പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു രാധാകൃഷ്ണന് ചികിത്സയില്‍ കഴിഞ്ഞത്.
Comments