വയനാട് : കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ മഴ കനക്കുന്നു. പരപ്പന്‍പ്പാറ കോളനിയിലെ 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട്- നിലമ്പൂര്‍ അതിര്‍ത്തി വനമേഖലയില്‍ ഉരുള്‍പൊട്ടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.
നിലവില്‍ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ കാടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്കൂളുകളിലേക്ക് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ 44 പേരാണ് സ്കൂളുകളില്‍ ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തുള്ള പുഴയുടെ തീരത്താണ് കോളനിവാസികള്‍ ദീര്‍ഘകാലമായി താമസിച്ച് പോരുന്നത്. മഴ ഇനിയും ശക്തിപ്രാപിച്ചാല്‍ അതിര്‍ത്തി വന മേഖലയില്‍ ഉള്‍പ്പെടുന്ന ചൂരല്‍മലയില്‍ ഉരുള്‍ പൊട്ടിയേക്കാം. അതിനാല്‍ മുന്‍കരുതല്‍ എന്നോണമാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Comments