ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ മേഖലയില്‍ വന്‍ ഭൂചനലനം ഉണ്ടായതായി റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.6 ആണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ഗവേഷണ വിഭാഗമാണ് ഭൂചലനം അറിയിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലനം വെസ്റ്റിന്ഡീസിനുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ വ്യാപിക്കാന്‍ സാധ്യതയുള്ള തലത്തിലാണ് ഭൂവല്ക്കത്തില് മാറ്റങ്ങള്‍ കണ്ടിരിക്കുന്നതെന്നാണ് ഭൗമശാസ്ത്രവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
വെസ്റ്റിന്‍ഡീസ് മേഖലയില്‍ ഭൂചലനം സാധാരണ ചെറിയതോതില്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ പൊതുവേ സാദ്ധ്യത കുറഞ്ഞ പ്രദേശത്താണ് ഇത്തവണം സാമാന്യം ശക്തിയായ ചലനം ഉണ്ടായിരിക്കുന്നത്. ഇത്തവണ ഭൂചലനം രേഖപ്പെടുത്തിയ മേഖലയിലെ മാറ്റം ആശങ്കയുണ്ടാക്കിയിരിക്കുകയാണെന്നും വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments