ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പുതുതായി ചുമതലയേറ്റ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ സൈബര്‍ വിഭാഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീര്‍ സൈബര്‍ പോലീസ് എസ്പി താഹിര്‍ അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മനോജ് സിന്‍ഹയുടെ വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വ്യാജ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്.
മനോജ് സിന്‍ഹയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അക്കൗണ്ട് നീക്കം ചെയ്തതായി താഹിര്‍ അഷ്റഫ് പറഞ്ഞു. എന്തിരുന്നാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സമൂഹത്തിന് മുന്പില് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments