ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം മ രിച്ചത് നാലുരോഗികള്‍. ഇതോടെ ആകെ മരണങ്ങള് 188 ആയി. 46 വയസുള്ള രണ്ടുപേരും 57, 60 വയസുകാരുമാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗബാധിതരായത് 1,13,262 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 284 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,09,993 ആയി. 5,24,466 പരിശോധനകളാണ് ഇതുവരെ നടത്തിയത്. നിലവില്‍ രോഗികളായുള്ളത് 3,081 പേരാണ്. ഇതില്‍ 428 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 75 പേര് ഗുരുതരാവസ്ഥയിലാണ്.
Comments