റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിൽ 1257 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 289947 കടന്നു. രോഗം സ്ഥിരീകരിച്ചവരിൽ 253478 പേർ പൂർണ്ണമായും സുഖപ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 1439 പേർ പുതുതായി രോഗമുക്തി നേടി. 32 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3199 കടന്നതായും മന്ത്രാലയം വ്യക്തമാക്കി.
റിയാദിൽ 88, ദമ്മാമിൽ 65 ഹുഫോഫിൽ 63, മക്കയിൽ 58, ജിദ്ദയിൽ 52, മദീനയിൽ 51 എന്നിങ്ങനെയാണ് കൂടുതൽ ആയി കേസുകൾ സ്ഥിരീകരിച്ച രാജ്യത്തെ പ്രധാന പ്രദേശങ്ങൾ.
Comments