കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ലൈഫ് മിഷന് പദ്ധതിയുമായി വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ മറ്റെന്തെങ്കിലും ധാരണയാണോയെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും സ്വപ്നാ സുരേഷിന് എങ്ങനെയാണ് കമ്മീഷന് ഒരു കോടി രൂപ ലഭിക്കുക. വിദേശ രാജ്യത്തുള്ള സന്നദ്ധ സംഘടന ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് പറയുന്നത്. ആ സഹായത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്നയും ചേര്‍ന്ന് വാങ്ങിയത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷനെന്ന് ചോദിച്ച അദ്ദേഹം റെഡ്ക്രസന്റുമായിട്ടുള്ള ധാരണാപത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വിശദമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി വിദേശ യാത്ര നടത്തുന്നതിന് മുന്‍പ് ശിവശങ്കറും സ്വപ്നയും വിദേശത്ത് എത്തിയിരുന്നു. വലിയൊരു ഡീല്‍ നടക്കുമ്പോള്‍ താത്ക്കാലിക ജീവനക്കാരിയെ ശിവശങ്കര്‍ കൂടെ കൂട്ടിയത് എന്തിനാണ്. ചാരിറ്റിയ്ക്ക് മാത്രമായുള്ള ചര്‍ച്ചയാണോ നടന്നതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന് പരസ്യത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പദ്ധതിയെന്നാണ് പറയുന്നത്. ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ എങ്ങനെയാണ് യു എ ഇ കോണ്‍സുലേറ്റ് വരുന്നത്. വലിയ തുക ചാരിറ്റി സഹായമായി ലഭിക്കുമ്പോള്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം പാലിച്ചിട്ടുണ്ടോയെന്നും സുരേന്ദ്രന് ചോദിച്ചു. ആരാണ് യുഎഇ സംഘടനയക്ക് പമം നല്‍കുന്നത്. പമി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്വപ്നയ്ക്കും ശിവശങ്കറിനും കമ്മീഷന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വെറും ചാരിറ്റി പ്രവര്‍ത്തനമില്ല. റെക്രെസന്റിന്റെ ഇന്ത്യയിലെ സംഘടനയായ റെഡ് ക്രോസിനെ എന്തു കൊണ്ട് ഇത് അറിയിച്ചില്ല.
ചോദ്യം ചോദിക്കുന്നവരെ വിരട്ടുകയും മാദ്ധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ചെയ്തിട്ട കാര്യമില്ല. പ്രശ്നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരുന്നവരെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പരിഹസിക്കാതെ മുഖ്യമന്ത്രി ഉത്തരങ്ങള്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments