ശ്രീനഗര്‍: ജമ്മുകശ്മീരിലെ നേതാവ് രാഷ്ട്രീയരംഗം ഉപേക്ഷിച്ചു. ഉദ്യോഗസ്ഥനായിരിക്കേ രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസലാണ് രാഷ്ട്രീയരംഗം വിടുന്നതായി അറിയിച്ചത്. ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയുടെ അദ്ധ്യക്ഷനായാണ് ഷാ ഫൈസല്‍. സ്വയം ഉണ്ടാക്കിയ പാര്‍ട്ടിയില്‍ നിന്നാണ് ഷാ കളം വിട്ടൊഴിയുന്നത്.
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഷാ തന്റെ ട്വിറ്ററില്‍ നിന്നും പാര്‍ട്ടി പേരുകള്‍ നീക്കം ചെയ്തതോടെയാണ് വാര്‍ത്തയായത്. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു എന്ന പറഞ്ഞാണ് ഷാ തന്റെ രാജിയെ ന്യായീകരിച്ചത്. 2010ലെ ഐ.എ.എസ്. ഉന്നതവിജയം നേടിയ ഷാ ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തശേഷമുള്ള കശ്മീരിനെ അംഗീകരിക്കുന്നുവെന്നും അറിയിച്ചു. ഇതിനിടെ 2019ല്‍ രാജിവെച്ച ഷാ വീണ്ടും സര്‍വ്വീസില്‍ കയറാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
Comments