ഭോപ്പാല്‍ : കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിന്ന പ്രശസ്ത കവി അന്തരിച്ചു. പ്രശസ്ത ഉര്‍ദു കവി റഹത് ഇന്തോരിയാണ് അന്തരിച്ചത്. 70 വയസ്സായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഡോറിലെ ഔറബിന്ദോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയെന്ന് മകന് സത്ലജ് ഇന്തോരി പറഞ്ഞു.
കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച വിവരം റഹത് ഇന്തോരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
Comments