ചൊവ്വാഴ്ച 596 പേർക്ക് കൂടി രോഗം ഭേദമായതോടെ ഒമാനിൽ കൊറോണ രോഗമുക്തി നിരക്ക് 93.5 ശതമാനമായി.രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആണ്. 263 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരായവരുടെ എണ്ണം 82050 ആയി. ഇതിൽ 50376 പേരും സ്വദേശികളാണ്.12 പേർ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ ആകെ മരണസംഖ്യ 533 ആയി. മണപ്പെട്ടവരിൽ 356 പേരും സ്വദേശികളാണ്.യുഎഇയിൽ 195 പേർ കൂടി കൊറോണ മുക്തരായതായും പുതുതായി 261 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ മരിക്കുകയും ചെയ്തു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 62,966 ആയി. ഇതുവരെ 56961 പേർ രോഗം മാറി ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിൽ ഉള്ളത് 5647 പേർ മാത്രമാണ്.
Comments