കോഴിക്കോട് : കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. നെല്ലിയമ്പം സ്വദേശി അവറാന് ആണ് മരിച്ചത്. 65 വയസ്സായിരുന്നു.
കൊറോണയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അവറാന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം.
ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് 20 ദിവസങ്ങള്‍ക്ക് മുന്‍പാണ് അവറാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments