കടല്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഒരിക്കലെങ്കിലും കടല്‍ കാണാത്തവരായി തിരമാലകളെ നോക്കി നില്‍ക്കാത്തവരായി ഒരു അസ്തമയം പോലും കാണാത്തവരായി അധികം ആരും ഉണ്ടാവില്ല. പ്രകൃതിയില്‍ ചെറിയ തോതിലുളള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു വേണം കരുതാന്‍. കാലാവസ്ഥയ്ക്ക് അനുസരിച്ചുളളതും അല്ലാതെയുമുള്ള മാറ്റങ്ങള്‍, പ്രതിഭാസങ്ങള്‍ കണ്ടു വരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നതും അതുപോലെ പ്രകൃതിയിലുണ്ടായ ഒരു പ്രതിഭാസമാണ്. ആര്‍ത്തിരമ്പുന്ന പച്ച തിരമാലകളുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.
എന്നാല്‍ ഇത് തെറ്റായ വീഡിയോ ആണെന്നും നൂതന സാങ്കേതിക സാങ്കേിദ്യയുടെയും ഫോട്ടോഷോപ്പിന്റേയും സഹായത്തോടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയെടുത്തതാണ് എന്നും പല തരത്തിലുളള അഭിപ്രായങ്ങള്‍ വീഡിയോയുമായി ബന്ധപ്പെട്ടു വന്നു. എന്നാല്‍ ഇതൊരു അത്ഭുതമായി കണ്ടവരും കലി കാലമാണോ എന്ന് പേടിയോടെ സംശയിച്ചവരും ഉണ്ട്. എന്നാല്‍ ഇനി അതിന്റെ കാരണം ചിന്തിച്ചുളള ആശങ്ക വേണ്ട. ഈ പച്ച തിരമാലകളുടെ പിന്നിലുള്ള പ്രധാന കാരണം വെള്ളത്തില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ തന്നെയാണ്. സാധാരണ രീതിയില്‍ സൂക്ഷ്മജീവികള്‍ ഒരു സെല്ലുളള ബാക്ടീരിയ മുതല്‍ പ്രോട്ടോസോവ , ആല്‍ഗേ തുടങ്ങിയവയില്‍ ഏതുമാകാം.
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയ പച്ചക്കടല്‍ എന്ന പ്രകൃതി പ്രതിഭാസത്തിനു പ്രധാന കാരണം ആല്ഗേയാണ്. നിറം ഇല്ലാത്ത ആല്‍ഗേയ്ക്ക് തിരമാലയടിക്കുന്ന സമയത്ത് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നു. അതു മൂലമാണ് കടലിലെ തിരമാലകള്‍ ആ സമയത്ത് പച്ചയായി മാറിയത്. ചെറിയ തോതില്‍ വിഷാംശം ഉള്ളതാണ് ആല്‍ഗേ. അതുകൊണ്ടു തന്നെ ഈ വെള്ളത്തില്‍ കുളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചിലോ പാടുകളോ അനുഭവപ്പെടാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്.
Comments