ബംഗളൂരു: ബംഗളൂരു ആക്രമണം ആസൂത്രിതമെന്ന് എഫ്ഐആര്‍. ആക്രമണത്തിന് നേതൃത്വം നല്കിയ 17 പേരെ പ്രതി ചേര്‍ത്ത് 9 എഫ്ഐആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കെജെ ഹള്ളി, ഡി ജെ ഹള്ളി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 9 എഫ്ഐആറുകളിലാണ് ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായാണ് പൊലീസ് സ്റ്റേഷനുകളും വീടും ആക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെയും എംഎല്‍എയുടെ ബന്ധു നവീനിനേയും കൊല്ലാന്‍ ആക്രമികള്‍ ആക്രോശിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷാ മക്സൂദടക്കം 17 പേരെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തി പ്രതി ചേര്‍ത്തിരിക്കുന്നത്. സംഘര്‍ഷത്തിലേര്‍പ്പെട്ട 147 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് വ്യക്തമായതായി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മായ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കള്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments