ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ചൈന. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വ്യോമതാവളത്തില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ ചൈന വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പാംഗോംഗ് സോയില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള നഗ്രി ഗുന്‍സ് വ്യോമതാവളത്തിലാണ് ചൈന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 2017 ല്‍ ധോക്ലാമില്‍ നടന്ന സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈന വ്യോമതാവളത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ വിന്യസിക്കുന്നത്.
നേരത്തെ ലഡാക്കിനോട് ചേര്‍ന്നുള്ള ഹോട്ടാന്‍ വ്യോമതാവളത്തില്‍ ചൈന 36 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചതായി അമേരിക്കന്‍ വ്യോമസേനയുടെ ചൈന എയ്റോസ്പേസ് സ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗ്രി ഗുന്സിലും ചൈന വിമാനങ്ങള്‍ വിന്യസിച്ചതായുള്ള വിവരം പുറത്തുവരുന്നത്. 24 ജെ-11, ആറ് ജെ-8 യുദ്ധവിമാനങ്ങള്‍, രണ്ട് വൈ 8ജി വിമാനങ്ങള്‍, രണ്ട് കെജെ-500 എയര്‍ബോണ്‍ വിമാനങ്ങള്‍, രണ്ട് എംഐ 17 ഹെലികോപ്റ്ററുകള്‍, സിഎച്ച് ഡ്രോണുകള്‍ എന്നിവയാണ് ഇന്ത്യയ്ക്കെതിരെ ചൈന ഹോട്ടാന്‍ എയര്‍ബേസില്‍ വിന്യസിച്ചിരിക്കുന്നത്.
ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും വളരെ അടുത്തു കിടക്കുന്നവയാണ് നഗ്രി, ഹോട്ടാന്‍ എന്നീ വ്യോമതാവളങ്ങള്‍. അതിനാല്‍ ഇവിടങ്ങളില്‍ ചൈന സ്വാധീനം ശക്തമാക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.
Comments