ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിദിന കൊറോണ പരിശോധന എട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 8,30,391 കൊറോണ പരിശോധനകള്‍ രാജ്യത്ത് നടത്തി. ശരാശരി പ്രതിദിന പരിശോധന ജൂലൈ ആദ്യ വാരം 2.3 ലക്ഷമായിരുന്നത് ഈ ആഴ്ച 6.3 ലക്ഷമായി വര്‍ദ്ധിച്ചു.
ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2,68,45,688 ആയി. ദശലക്ഷത്തിലെ പരിശോധന 19453 ആയി വര്‍ദ്ധിച്ചു. 2020 ജനുവരിയില്‍ ഒരു ലാബ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൊറോണ പരിശോധനയ്ക്കായി ഉള്ളത് 1433 ലാബുകളാണ്. ഇവയില്‍ 947 എണ്ണം ഗവണ്മെന്റ് മേഖലയിലും 486 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
Comments