പാലക്കാട് : വാളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതമാണ് തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ കോരയാര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. 203 മീറ്ററാണ് വാളയാര്‍ അണക്കെട്ടിന്റെ സംഭരണ ശേഷി. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Comments