ബംഗളൂരു :ബംഗളൂരുവില്‍ മതനിന്ദ നടത്തിയെന്ന പേരില്‍ അറസ്റ്റിലായ നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് 51 ലക്ഷം നല്‍കുമെന്ന് മുസ്ലിം സംഘടന നേതാവ്. ഉത്തര്‍പ്രദേശിലെ മുസ്ലീം സംഘടനാ നേതാവ് ഷാഹ്സെബ് റിസ്വിയാണ് നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു റിസ്വിയുടെ പ്രഖ്യാപനം.
പാരിതോഷികം പ്രഖ്യാപിച്ച് റിസ്വി പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലാണ് നവീന്‍ മതനിന്ദ ആരോപിക്കുന്ന കുറിപ്പ് പങ്കുവെച്ചത്. വീഡിയോയില്‍ പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് നവീന്‍ നടത്തിയ പരാമര്‍ശങ്ങളെ റിസ്വി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പ്രവാചകനെയും മതത്തെയും അപമാനിച്ച നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികമായി നല്‍കും. ഇതിനായി സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ സംഭാവന നല്‍കണമെന്നും റിസ്വി വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
നവീന്‍ പങ്കുവെച്ച കുറിപ്പിലെ പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതിനാലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതെന്നും റിസ്വി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കൂടിയാണ് റിസ്വി. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്ലിന്റെ സെക്രട്ടറിയായിരുന്നു.
അതേസമയം നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മത മൗലിക വാദികള്‍ വീണ്ടും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നവീന്റെ അമ്മയുടെ സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായ അഖണ്ഡ് ശ്രീവാസ്തയുടെ വീടിന് നേരെയും പ്രദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് മതമൗലിക വാദികള്‍ അഴിച്ചു വിട്ടത്. സംഭവത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. എംഎല്‍എയുടെ കാറുള്‍പ്പെടെ കലാപകാരികള്‍ അഗ്നിക്കിരയാക്കി.
കലാപത്തിനായി ഗൂഢാലോചന നടത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
बंगलुरु में कांग्रेस विधायक के भतीजे का सिर कलम करने वाले को 51 लाख का इनाम। उप्र में मेरठ के फलावदा कस्बा निवासी समाजसेवी शाहजेब रिजवी ने घोषणा की। pic.twitter.com/G960zDkN9l
— Sachin Gupta | सचिन गुप्ता (@sachingupta787) August 13, 2020
Comments