ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്തിലെ 4, 5, 12 വാർഡുകളിൽ ഉണ്ടായ ഭൂചലനത്തിൽ തുടർ ചലനങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് ജിയോളജി വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവമുണ്ടായത്. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു.
28 ഓളം വീടുകൾക്ക് ചെറിയ രീതിയിൽ വിള്ളലുകൾ ഉണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ട വീട്ടുകാർ എല്ലാം പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ചെങ്ങന്നൂർ ആർഡിഒ ജി. ഉഷാകുമാരി സ്ഥലത്തെത്തി. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ചേർത്തല യൂണിറ്റിൽ നിന്ന് സയൻ്റിസ്റ്റ് ഡോ. ബദറുദീനും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി.
Comments