ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ എഫ്.ഒ .ഐ ഇവെന്റ്സ് സി.എസ്.ആർ ആക്റ്റിവിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ദുബായ് കോൺസുലേറ്റുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.ആഗസ്ത് 14ന് രാവിലെ 8 മുതൽ ഉച്ചക്ക് 3 മണി വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലിലാണ് പരിപാടി.സ്ത്രീകളും,തൊഴിലാളികളുമടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുളളവർ ക്യാമ്പിന്റെ ഭാഗകും.ഓരോ വർഷത്തിലും നിരവധിത്തവണ എഫ്.ഒ .ഐ സി.എസ്.ആർ ആക്റ്റിവിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.ജനം ടിവിയാണ് ഔദ്യോഗിക മാധ്യമ പങ്കാളി.
Comments