റിയാദ് : സൗദിയിൽ 30823 പേർ മാത്രമാണ് കൊറോണ ബാധയെ തുടർന്ന് ചികിത്സയിലുള്ളതെന്നു ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിൽ 1805 പേരുടെ നില ഗുരുതരമായി തുടരുന്നു. 34 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ ബാധിച്ചു രാജ്യത്ത് മരിച്ചവരുടെ എണ്ണം 3303 കടന്നതായും മന്ത്രാലയം വ്യക്തമാക്കി.
പുതുതായി 1482 കൊറോണ വൈറസ് കേസുകൾ ആണ് രാജ്യത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 294519 കടന്നു. 260393 പേർ പൂർണ്ണമായും രോഗമുക്തി നേടിയതോടെ സൗദി അറേബ്യയിൽ 88 ശതമാനത്തിനു മുകളിൽ രോഗമുക്തി രേഖപ്പെടുത്തി. 3124 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത്.
Comments